ന​ര​ഭോ​ജി​ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ടു​ത​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ച് വ​നംവ​കു​പ്പ്
Sunday, July 12, 2020 11:46 PM IST
പു​ൽ​പ്പ​ള്ളി: ക​ത​വാ​ക്കു​ന്ന് വ​ന​ത്തി​ൽ യു​വാ​വി​നെ കൊ​ന്ന് ഭ​ക്ഷി​ച്ച ന​ര​ഭോ​ജി​ക്ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് വ​നാ​തി​ർ​ത്തി​യി​ൽ കൂ​ടു​ത​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. ക​ത​വാ​ക്കു​ന്ന്, ബ​സ​വ​ൻ​കൊ​ല്ലി വ​ന​മേ​ഖ​ല​ക​ളി​ലാ​യാ​ണ് ര​ണ്ട് കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന് വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.
തു​ട​ർ​ന്ന് ആ​ഴ്ച്ച​ക​ൾ​ക്ക് ശേ​ഷം ക​ടു​വ​യെ ഈ​വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് വ​നം വ​കു​പ്പ് ര​ണ്ട് കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്. ക​ടു​വ​യു​ടെ സാ​ന്നി​ദ്ധ്യം വ​ന​മേ​ഖ​ല​യി​ൽ ഉ​ള്ള​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് തീ​റ്റ​ക്കും മ​റ്റും വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​യ്ക്ക് കൊ​ണ്ട് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.