ഡി​എം വിം​സ് ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണം: മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
Sunday, July 12, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മൂ​പ്പൈ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. തോ​ട്ടം മേ​ഖ​ല​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഡി​എം വിം​സി​ലെ ജീ​വ​ന​ക്കാ​രി​ൽ അ​ധി​ക​വും. ഇ​വ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​യാ​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കും. എ​ന്നി​രി​ക്കെ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം മാ​നേ​ജ്മെ​ന്‍റും സ​ർ​ക്കാ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നു ക​ത്തി​ൽ പ​റ​യു​ന്നു.

വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് നി​രു​പാ​ധി​കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്

ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദു​ർ​ബ​ല​വും ത​രം​മാ​റ്റാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​യ എ​സ്റ്റേ​റ്റ് ഭൂ​മി​യി​ൽ സ്ഥാ​പി​ച്ച വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ല​യ്ക്കു വാ​ങ്ങു​ന്ന​തി​നു​പ​ക​രം സ​ർ​ക്കാ​ർ നി​രു​പാ​ധി​കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​വ​ർ​ഷ​മു​ണ്ടാ​യാ​ൽ ത​ക​ർ​ന്നു​പോ​കാ​വു​ന്ന​ത്ര ദു​ർ​ബ​ല ഭൂ​ഘ​ട​ന​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്താ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ന​ട​ത്തി​യ നി​ർ​മാ​ണ​ത്തി​നെ​തി​രെ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യ​ട​ക്കം സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ​പ​രി​സ്ഥി​തി​ക്കു​ണ്ടാ​യ അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​ത്തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​മു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ഇ​ച്ഛാ​ശ​ക്തി​യും ജ​നാ​ധി​പ​ത്യ​ബോ​ധ​വു​മു​ള്ള സ​ർ​ക്കാ​ർ ത​യാ​റാ​കേ​ണ്ട​തെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തോ​മ​സ് അ​ന്പ​ല​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മൈ​ല​ന്പാ​ടി, എ​ൻ. ബാ​ദു​ഷ, സി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​വി. മ​നോ​ജ്, പി.​എം. സു​രേ​ഷ്, എം.​ഗം​ഗാ​ധ​ര​ൻ, അ​ജി കൊ​ളോ​ണി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.