കോ​വി​ഡ് ബാ​ധി​ത​നാ​യ ഡോ​ക്ട​ർ​ക്കു അ​റു​നൂ​റി​ലേ​റെപേ​രു​മാ​യി സ​ന്പ​ർ​ക്കം
Tuesday, July 14, 2020 11:02 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ചേ​റൂ​ർ, കു​റു​വ, കാ​ട​ൻ​കൊ​ല്ലി ഡി​വി​ഷ​നു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത് കാ​ട്ടി​ക്കു​ള​ത്ത് ക്ലി​നി​ക് ന​ട​ത്തു​ന്ന ഡോ​ക്ട​റു​ടെ നി​രു​ത്ത​ര​വാ​ദി​ത്ത​മെ​ന്നു വി​മ​ർ​ശ​നം.
ബാ​വ​ലി​യി​ൽ ക​ർ​ണാ​ട​ക പ​രി​ധി​യി​ലെ ചെ​ക്പോ​സ്റ്റി​ലും സേ​വ​നം ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ശേ​ഷ​വും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ അ​റു​നൂ​റി​ൽ​പ​രം ആ​ളു​ക​ൾ ഉ​ള്ള​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.
കാ​ട്ടി​ക്കു​ള​ത്ത് കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന ഡോ​ക്ട​ർ ദി​വ​സ​വും ക​ർ​ണാ​ട​ക ചെ​ക്പോ​സ്റ്റി​ൽ ജോ​ലി​ക്കു പോ​യി​വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പാ​ണ് ഡോ​ക്ട​ർ​ക്കു ബാ​വ​ലി ചെ​ക്പോ​സ്റ്റി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കി​യ​ത്. താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു ബാ​വ​ലി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​ദ്ദേ​ഹം പ​ല​പ്പോ​ഴും മു​ഖാ​വ​ര​ണം ധ​രി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.
തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ദി​വ​സ​വും നി​ര​വ​ധി​യാ​ളു​ക​ൾ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​താ​ണ് കാ​ട്ടി​ക്കു​ള​ത്തു ഡോ​ക്ട​ർ ന​ട​ത്തു​ന്ന ക്ലി​നി​ക്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ നേ​ടി​യ​വ​രും ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രും ആ​ശ​ങ്ക​യി​ലാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്ട​റു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​വ​രി​ക​യാ​ണ്.
വ​ട​ക​ര കോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ് ഡോ​ക്ട​ർ. ഒ​രാ​ഴ്ച മു​ന്പ് കോ​ട്ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ ഡോ​ക്ട​ർ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ണ് മ​ട​ങ്ങി​യ​ത്. ഡോ​ക്ട​റു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ കോ​ട്ട​പ്പ​ള്ളി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​പ്പ​തി​ൽ​പ​രം ആ​ളു​ക​ൾ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ 23 പേ​ർ ഡോ​ക്ട​ർ​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ച്ച​വ​രാ​ണ്. അ​യ​ൽ​വാ​സി​ക​ളു​മാ​യും ഡോ​ക്ട​ർ​ക്കു സ​ന്പ​ർ​ക്ക​മു​ണ്ടാ​യി. കോ​ട്ട​പ്പ​ള്ളി​യി​ൽ താ​നു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രെ സം​ബ​ന്ധി​ച്ച വി​വ​രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഡോ​ക്ട​ർ​ത​ന്നെ​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​ത്.
തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും ഒ​രി​ക്ക​ൽ​ക്കൂ​ടി അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ഒ​ഴി​യാ​നാ​കി​ല്ലെ​ന്നു തൃ​ശി​ലേ​രി​യി​ലെ സി​പി​എം നേ​താ​ക്ക​ളാ​യ ബി​ജു കു​ഞ്ഞു​മോ​ൻ,എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, എ.​എം. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഡോ​ക്ട​ർ​ക്കു ദി​വ​സ​വും അ​തി​ർ​ത്തി​ക​ട​ന്നു ക​ർ​ണാ​ട​ക​യി​ൽ പോ​യി​വ​രു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടാ​ണ് അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​തെ​ന്നു അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.