ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, July 15, 2020 11:42 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ കാ​സിം​വ​യ​ൽ സ്വ​ദേ​ശി 50കാ​ര​നും തു​റ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ന​ഴ്സി​നും ഗൂ​ഡ​ല്ലൂ​ർ സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന 36കാ​ര​നാ​യ പ്ര​വാ​സി​ക്കും ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ കോ​യ​ന്പ​ത്തൂ​ർ ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കാ​സിം​വ​യ​ലി​ൽ 11 വീ​ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഗ്രാ​മ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ണു​നാ​ശി​നി പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. നീ​ല​ഗി​രി​ജില്ലയി​ൽ 25 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.