ബ​ലി പെ​രു​ന്നാ​ൾ: നി​യ​ന്ത്ര​ണ​ങ്ങ​ൾ കർശനമായി പാ​ലി​ക്ക​ണ​മെ​ന്ന് കളക്ടർ
Thursday, July 30, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. മസ്ജിദുക​ളി​ൽ സാ​മൂ​ഹി​ക പ്രാ​ർ​ഥ​ന​ക​ൾ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം. മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ പ​റ​ഞ്ഞ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടാ​ൻ പാ​ടി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കൂ​ട്ട​പ്രാ​ർ​ത്ഥ​ന​ക​ളോ ബ​ലി ക​ർ​മങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് അ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​ലി​ക​ർ​മങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ബ​ലി ക​ർ​മ​ങ്ങ​ൾ വീ​ട്ടു പ​രി​സ​ര​ത്ത് മാ​ത്ര​മെ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. അ​ഞ്ചുപേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ അ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മെ മാം​സ വി​ത​ര​ണം ന​ട​ത്താ​ൻ പാ​ടു​ള്ളൂ.

ഹോം ​ഡെ​ലി​വ​റി മു​ഖേ​ന മാം​സം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​യാ​ൾ കൃ​ത്യ​മാ​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കു​ക​യും എ​ത്ര വീ​ടു​ക​ളി​ൽ ക​യ​റി, എ​ത്ര ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​ന​കം പ​നി തു​ട​ങ്ങി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രും ശ്വാ​സ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​രും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും കൂ​ട്ട പ്രാ​ർ​ത്ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ല.