വാ​ളാ​ട് രോ​ഗ​വ്യാ​പ​നം: ആന്‍റിജൻ ടെസ്റ്റ് ഫലങ്ങൾ എല്ലാം നെ​ഗ​റ്റീ​വ്
Thursday, July 30, 2020 11:04 PM IST
മാ​ന​ന്ത​വാ​ടി: മ​ക്കി​മ​ല ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ എ​ല്ലാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം 56 ആ​ളു​ക​ളു​ടെ ടെ​സ്റ്റു​ക​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. വാ​ളാ​ട് പ്ര​ദേ​ശ​ത്ത് രോ​ഗ​വ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ന്പോ​ൾ മ​ക്കി​മ​ല​യി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യ​ത് ആ​രോ​ഗ്യ വ​കു​പ്പി​നെ സം​ബ​ന്ധി​ച്ച് ആ​ശ്വാ​സ​ക​ര​മാ​ണ്. 22-ാം തി​യ​തി മ​ക്കി​മ​ല ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ വാ​ളാ​ട് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ്കൂ​ളി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​ത്. മ​ക്കി​മ​ല സ്കൂ​ളി​ലെ അ​ഞ്ച് അ​ധ്യാ​പ​ക​രു​ടെ​യും 11 വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ഞ്ഞി വെ​ക്കു​ന്ന ആ​യ​യും ഒ​പ്പം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ൾ​പ്പെ​ടെ 56 പേ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. പേ​ര്യ സി​എ​ച്ച്സി​ക്ക് കീ​ഴി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​വി​ത, ആ​ശാ വ​ർ​ക്ക​ർ​മാ​രാ​യ മേ​രി മാ​ത്യു, ജൂ​ഡി ജോ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​മാ​ണ് ടെ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.