വി​വാ​ഹച​ട​ങ്ങു​ക​ൾ മൂ​ന്നു മ​ണി​ക്കൂ​റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല
Thursday, July 30, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു പു​റ​ത്ത് ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടാ​ൻ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. മു​ഹൂ​ർ​ത്ത​ത്തി​ന്‍റെ മു​ന്പും ശേ​ഷ​വും പ​ര​മാ​വ​ധി ഒ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ട് എ​ല്ലാ പ​രി​പാ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണം. ആ​കെ 20 ൽ ​കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി​യി​ല്ല. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ൽ പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ല. വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.