വ​യ​നാ​ട്ടി​ൽ ഒ​ന്പ​ത് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്നു
Friday, July 31, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഒ​ന്പ​തു ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്നു. അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, വെ​ള്ള​മു​ണ്ട, ചീ​രാ​ൽ, തൊ​ണ്ട​ർ​നാ​ട്, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, ചെ​ത​ല​യം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും മേ​പ്പാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​ണ്കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​ത്. ഇ​വ​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് മൂ​ന്നി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​നാ​വി​ഷ്കൃ​ത ആ​ദ്രം പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​താ​ടി, വെ​ങ്ങ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ, അ​പ്പ​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 15 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്പ​തു എ​ണ്ണ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​യ​ത്. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ ആ​റു വീ​തം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കും.
കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​പി സ​മ​യം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്. കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ഫാ​ർ​മ​സി​സ്റ്റു​ക​ൾ, ല​ബോ​റ​ട്ട​റി, ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​ന​ങ്ങ​ൾ, തി​ര​ക്ക് കു​റ​യ്ക്കാ​ൻ അ​ധി​ക ഒ​പി കൗ​ണ്ട​റു​ക​ൾ, അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് കൗ​ണ്ട​ർ, ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ടി​വെ​ള്ളം, ടോ​യ്ലെ​റ്റ് സൗ​ക​ര്യം, സൈ​നേ​ജു​ക​ൾ, ഡി​സ്പ്ലേ ബോ​ർ​ഡു​ക​ൾ, ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, രോ​ഗീ​പ​രി​ച​ര​ണ സ​ഹാ​യി​ക​ൾ, സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​രി​ശോ​ധ​നാ​മു​റി​ക​ൾ, മാ​ർ​ഗ​രേ​ഖ അ​ടി​സ്ഥാ​ന​മാ​ക്കി​യ ചി​കി​ത്സ എ​ന്നി​വ ഇ​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​കും.