വ​യ​നാ​ട് വ​ന്യ​ജീ​വിസ​ങ്കേ​തം ക​ടു​വ സ​ങ്കേ​ത​മാ​ക്കാനു​ള്ള നീ​ക്കം ത​ട​യ​ണം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Tuesday, August 4, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: നി​ർ​ദി​ഷ്ട ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം ക​ടു​വ സ​ങ്കേ​ത​മാ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നു സം​സ്ഥാ​ന- കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ഗ്രാ​മ​വാ​സി​ക​ൾ​ക്കും ഏ​റെ ദ്രോ​ഹം ഉ​ണ്ടാ​ക്കു​ന്ന​തും ഭാ​വി​യി​ൽ വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നും കൃ​ഷി​ക്കും ദോ​ഷം ചെ​യ്യു​ന്ന​തു​മാ​യ നീ​ക്കം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​സ്താ​വ​ന ഇ​റ​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ലോ​ക വ​ന്യ​ജീ​വി ഫ​ണ്ട് ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടാ​ണ് വ​നം വ​കു​പ്പി​ൽ നി​ന്ന് ഇ​ങ്ങ​നെ ഒ​രു നി​ർ​ദേ​ശം ഇ​പ്പോ​ൾ വ​ന്നി​ട്ടു​ള്ള​ത്.
ക​ടു​വ സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടു​കൂ​ടി സ​മീ​പ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ മു​ഴു​വ​ൻ ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രും. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം അ​തി വി​ദൂ​ര​മ​ല്ലാ​ത്ത ഭാ​വി​യി​ൽ ത​ങ്ങ​ളു​ടെ കൃ​ഷി​യ​ട​ക്ക​മു​ള്ള സ​ന്പാ​ദ്യ​മെ​ല്ലാം ഉ​പേ​ക്ഷി​ച്ച് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രും. ആ​ദ്യ​ത്തെ ക​ടു​വാ​സ​ങ്കേ​തം ക​ർ​ണാ​ട​ക​ത്തി​ൽ നി​ല​വി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ ചു​റ്റു​പാ​ടു​മു​ള്ള 26 ഗ്രാ​മ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ഗ്രാ​മീ​ണ​രെ​യും ഒ​ഴി​പ്പി​ച്ച് ആ​യ​തും കൂ​ടി ക​ടു​വ സ​ങ്കേ​ത​ത്തോ​ട് കൂ​ട്ടി ചേ​ർ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ക​ടു​വ സ​ങ്കേ​ത​മാ​കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ കൃ​ഷി​ക്കാ​രെ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തു​ള്ള ഗ്രാ​മ​വാ​സി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വ​ൻ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി​എം. ജോ​യ്, ജി​ല്ല ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, വി.​പി. വ​ർ​ക്കി, അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, കെ.​പി. യൂ​സ​ഫ് ഹാ​ജി, വി.​എം. വ​ർ​ഗീ​സ്, എം.​എം. ജോ​സ്, ക​ണ്ണി​വ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, ടി.​പി. ശ​ശി, പ്ര​ഫ. താ​ര ഫി​ലി​പ്പ്, വ​ത്സ ചാ​ക്കോ, എം.​കെ. ബാ​ല​ൻ, ഒ.​സി. ഷി​ബു, ടി.​കെ. ഉ​മ്മ​ർ, സി.​പി. അ​ഷ​റ​ഫ്, ജോ​ജോ ജോ​ൺ, അ​നീ​ഷ് കെ. ​തോ​മ​സ്, പു​ഷ്പ വൈ​ത്തി​രി, ബി​ജു പൂ​ള​ക്ക​ര, ബി​ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.