മാ​ന​ന്ത​വാ​ടി​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു നീ​ക്കി
Wednesday, August 5, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല അ​റി​യി​ച്ചു. കോ​വി​ഡ് ജി​ല്ലാ​ത​ല ഏ​കോ​പ​ന​ത്തി​ന് പ്രോ​ഗ്രാം മോ​ണി​റ്റ​റിം​ഗ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് യൂ​ണി​റ്റ് ക​ണ്‍​ട്രോ​ൾ സെ​ൽ ആ​രം​ഭി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു. സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ കോ​വി​ഡ് സം​ബ​ഡ​മാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള കൗ​ണ്‍​സ​ല​ർ​മാ​ർ, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ അം​ഗ​ങ്ങ​ളാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 5,58,026 പേ​ർ​ക്കു മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​വി​ത പു​രു​ഷോ​ത്ത​മ​ൻ അ​റി​യി​ച്ചു.