ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു
Wednesday, August 5, 2020 10:51 PM IST
കാ​ട്ടി​ക്കു​ളം: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു. അ​മ്മാ​നി കോ​ണ​വ​യ​ൽ ക​രി​ന്പ​ന​ക്ക​ൽ അ​പ്പ​ച്ച​ന്‍റെ മൂ​ന്നു വ​യ​സു പ്രാ​യ​മു​ള്ള ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ തൊ​ഴു​ത്തി​ൽ ക​യ​റി​യാ​ണ് ക​ടു​വ പ​ശു​വി​നെ പി​ടി​ച്ച​ത്. ഈ ​സ​മ​യം തൊ​ട്ട​ടു​ത്ത് അ​പ്പ​ച്ച​ൻ ഉ​ണ്ടാ​യി​രു​ന്നു. ച​കി​ത​നാ​യ അ​ദ്ദേ​ഹം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ചൂ​ൽ ഓ​ങ്ങി​യ​പ്പോ​ൾ ക​ടു​വ തൊ​ഴു​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ത്തു പു​റ​ത്തേ​ക്കു പാ​ഞ്ഞു. വ​ന​ത്തോ​ടു ചേ​ർ​ന്നാ​ണ് അ​പ്പ​ച്ച​ന്‍റെ വീ​ട്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​നു​ഭ​വ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​നി​ക​ളി​ൽ 1000
റേ​ഡി​യോ സെ​റ്റു​ക​ൾ
വി​ത​ര​ണം ചെ​യ്തു

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​യ്ക്കും 1000 റേ​ഡി​യോ സെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ, സ്റ്റാ​ൻ​ഡ് വി​ത്ത് കേ​ര​ള, ല​യ​ണ്‍​സ് ക്ല​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റേ​ഡി​യോ ന​ൽ​കി​യ​ത്.
ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് റേ​ഡി​യോ സെ​റ്റു​ക​ൾ.