ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തേ​ക്ക് പോ​ക​രു​ത്: ക​ള​ക്ട​ർ
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളു​ടെ ഭാ​ഗ​മാ​യി ക്യാ​ന്പു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി​യ​വ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യേ​ണ്ട​ത്. ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ ക്യാ​ന്പു​ക​ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ, സോ​പ്പ്, എ​ലി​പ്പ​നി​ക്കു​ള്ള മ​രു​ന്ന് മു​ത​ലാ​യ​വ ല​ഭ്യ​മാ​ക്ക​ണം. റേ​ഡി​യോ​യും അ​നൗ​ണ്‍​സ്മെ​ന്‍റ് സം​വി​ധാ​ന​വും ഒ​രു​ക്ക​ണം. ക്യാ​ന്പു​ക​ളി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും.