ഭവനത്തിന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Saturday, August 8, 2020 11:10 PM IST
പു​ൽ​പ്പ​ള്ളി: സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ലു​ള്ള ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു ക​വ​ല​യി​ൽ വേ​ങ്ങ​ത്താ​ന​ത്ത് തോ​മ​സി​ന് ഭ​വ​നം നി​ർ​മ്മി​ച്ച് ന​ൽ​കി. പ്ലാ​സ്റ്റി​ക് വ​ലി​ച്ച് കെ​ട്ടി​യ ഷെ​ഡി​ലാ​യി​രു​ന്നു തോ​മ​സും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.
സി​എം​ഐ സ​ഭ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സ്റ്റാ​ർ​സ് സം​ഘ​ട​ന​യാ​ണ് ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്. ഭ​വ​ന​ത്തി​ന്‍റെ കൂ​ദാ​ശാ ക​ർ​മ്മ​വും താ​ക്കോ​ൽ ദാ​ന​വും ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ നി​ർ​വ​ഹി​ച്ചു. ശ​ശി​മ​ല ഉ​ണ്ണീ​ശോ പ​ള്ളി വി​കാ​രി ഫാ.​ജോ​സ് കൊ​ട്ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പ്ര​കാ​ശ് സി​എം​ഐ, സ്റ്റാ​ർ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ലി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.