ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്: എം​എ​ൽ​എ ക​ത്ത​യ​ച്ചു
Sunday, August 9, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കേ​ര​ള കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ കേ​ര​ള കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി മൂ​ലം കാ​ർ​ഷി​ക വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് ക​മ്മീ​ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ആ​നു​കൂ​ല്യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ നി​ല​വി​ലെ വാ​യ്പ കു​ടി​ശ്ശി​ക​യാ​യി കാ​ണു​ന്ന​തി​നാ​ൽ പു​തി​യ വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല, കു​ടി​ശ്ശി​ക​യാ​യ​തി​നാ​ൽ കോ​വി​ഡ്-19​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​വി​ധ പാ​ക്കേ​ജു​ക​ളു​ടെ ആ​നു​കൂ​ല്യ​വും ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ൽ ക​മ്മീ​ഷ​ന്‍റെ സി​റ്റിം​ഗ് മാ​ർ​ച്ചി​ലാ​ണ് അ​വ​സാ​ന​മാ​യി ന​ട​ന്ന​ത്.