ബ​ത്തേ​രി​യി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ക്സൈ​സ്-​തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബി​നെ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
ജി​ല്ല​യി​ൽ​ത്ത​ന്നെ പ​രി​ശോ​ധ​ന​യ്ക്കു സം​വി​ധാ​ന​മാ​യ​തോ​ടെ ഫ​ല​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കും. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു ഒ​രു മെ​ഷീ​നാ​ണ് ബ​ത്തേ​രി പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ സ​ജ്ജീ​ക​രി​ച്ച​ത്. നാ​ല് ട്രൂ​നാ​റ്റ് മെ​ഷീ​നും ഒ​രു സി​ബി നാ​റ്റ് മെ​ഷീ​നും ലാ​ബി​ലു​ണ്ട്. എ​ട്ട് ജീ​വ​ന​ക്കാ​രെ​യും ഇ​വി​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ലാ​ബ് പൂ​ർ​ണ​സ​ജ്ജ​മാ​കു​ന്ന​തോ​ടെ ദി​വ​സം 500 വ​രെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താം.
ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലാ​ബ് ഒ​രു​ക്കി​യ​ത്. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു ന​ട​പ​ടി​ക​ൾ പു​രോ​ഗ​തി​യി​ലാ​ണ്. മേ​പ്പാ​ടി വിം​സ്, ബ​ത്തേ​രി ഇ​ഖ്റ, വി​നാ​യ​ക ആ​ശു​പ​ത്രി​ക​ളും ടെ​സ്റ്റിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.