മു​ണ്ട​ക്കൈ​യി​ലെ ത​ക​ർ​ന്ന പാ​ലം ഒ​രാ​ഴ്ച​യ്ക്ക​കം പു​ന​ർ​നി​ർ​മി​ക്കും
Monday, August 10, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി മു​ണ്ട​ക്കൈ പു​ഞ്ചി​രി​മ​ട്ട​ത്തു ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന പാ​ലം ഒ​രാ​ഴ്ച​യ്ക്ക​കം പു​ന​ർ​നി​ർ​മി​ക്കും. തൊ​ഴി​ൽ-​എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കാ​ല​വ​ർ​ഷം-​കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം. ബ്രി​ട്ടീ​ഷ്കാ​ല​ത്തു സ്ഥാ​പി​ച്ച പാ​ല​മാ​ണ് മു​ണ്ട​ക്കൈ​യി​ൽ ത​ക​ർ​ന്ന​ത്. ഇ​തി​നു​പ​ക​രം പ്രീ-​കാ​സ്റ്റ് മാ​തൃ​ക​യി​ലു​ള്ള പാ​ല​മാ​ണ് പ​ണി​യു​ക. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത്(​പാ​ല​ങ്ങ​ൾ) വി​ഭാ​ഗ​വും സ്വീ​ക​രി​ക്കും. പാ​ലം ത​ക​ർ​ന്ന​തോ​ടെ മ​റു​ക​ര​യി​ലു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ മേ​പ്പാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള സ​ഞ്ചാ​ര​മാ​ർ​ഗം അ​ട​ഞ്ഞി​രി​ക്ക​യാ​ണ്.

കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​തി​ന​കം പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ ത​ക​ർ​ന്നു ഏ​ക​ദേ​ശം ഏ​ഴു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞും ക​ല്ലും മ​ണ്ണും മ​ര​ങ്ങ​ളും പ​തി​ച്ചു​മാ​ണ് കൂ​ടു​ത​ൽ നാ​ശം. 22 ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു 1.95-ഉം 14 ​ചെ​റി​യ പാ​ല​ങ്ങ​ൾ ത​ക​ർ​ന്നു 1.6-ഉം ​കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി. അ​ഞ്ച് അ​ങ്ക​ണ​വാ​ടി​ക​ൾ ത​ക​ർ​ന്നു 11 ല​ക്ഷം രൂ​പ​യു​ടെ​യും മൂ​ന്ന് പ്രൈ​മ​റി സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഒ​രു പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നും കേ​ടു​പാ​ടു​പ​റ്റി യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും ല​ക്ഷം രൂ​പ​യു​ടെ​യും ന​ഷ്ടം ഉ​ണ്ടാ​യി. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം 1,58,000 വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഇ​തി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും പു​നഃ​സ്ഥാ​പി​ച്ചു. 26 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു ത​ട​സം.

കാ​ല​വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 3.97 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെഎ​സ്ഇ​ബി​ക്ക് ഉ​ണ്ടാ​യ​ത്. ജി​ല്ല​യി​ൽ 1,197 കു​ടും​ബ​ങ്ങ​ളി​ലെ 4,107 പേ​രാ​ണ് 79 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 2,190 പേ​ർ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​ണ്. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ 25-ഉം ​ബ​ത്തേ​രി​യി​ൽ 15-ഉം ​വൈ​ത്തി​രി താ​ലൂ​ക്കി​ൽ 39-ഉം ​ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​ണാ​സു​ര സാ​ഗ​ർ, കാ​രാ​പ്പു​ഴ അ​ണ​ക​ളി​ലെ ജ​ന​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. ര​ണ്ടു ഡാ​മു​ക​ളി​ലേ​ക്കു​മു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു. ബാ​ണാ​സു​ര അ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ല.

കാ​രാ​പ്പു​ഴ അ​ണ​യി​ൽ​നി​ന്നു മൂ​ന്ന് ഷ​ട്ട​റു​ക​ൾ 15 സെ​ന്‍റി മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി വെ​ള്ളം ഒ​ഴു​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റി മീ​റ്റ​റു​ക​ൾ വീ​തം താ​ഴ്ത്തും. ജി​ല്ല​യി​ലെ പു​ഴ​ക​ൾ 2.2 മു​ത​ൽ 2.7 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്നു.

നി​ല​വി​ൽ എ​ല്ലാ പു​ഴ​ക​ളി​ലും ജ​ല​നി​ർ​പ്പ് താ​ഴ്ന്നു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, എ​ഡി​എം മു​ഹ​മ്മ​ദ് യൂ​സു​ഫ്, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.