വൈ​ദ്യ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി
Wednesday, August 12, 2020 11:46 PM IST
കാ​ട്ടി​ക്കു​ളം: കാ​ട്ടി​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന്വ​ന്ത​രി വൈ​ദ്യ​ശാ​ല​ക്കും വൈ​ദ്യ​ർ ര​ഞ്ജി​ത്തി​നു​മെ​തി​രെ കേ​ണി​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ മാ​സം യു​വാ​വ് വൈ​ദ്യ​ശാ​ല​യി​ൽ ചി​കി​ത്സ​ക്കെ​ത്തു​ക​യും ഒ​രാ​ഴ്ച്ച​ക്ക് ശേ​ഷം ഇ​യാ​ളെ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​സു​ഖം മൂ​ർ​ച്ചി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. കാ​ര​ണം എ​ന്തെ​ന്ന​റി​യാ​ൻ മ​റ്റൊ​രു വി​ദ​ഗ്ധ ഡോ​ക്ട​റെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ചെ​യ്ത ചി​കി​ത്സ വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് സ​മീ​പ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ന്പും വൈ​ദ്യ​ർ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും വൈ​ദ്യ​ർ വേ​ണ്ട​ത്ര രേ​ഖ​ക​ളോ അ​റി​വോ ഇ​ല്ലാ​തെ​യാ​ണ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തെ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.