ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​നി​ന്നു കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Thursday, August 13, 2020 9:44 PM IST
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​നി​ന്നു അ​ഞ്ചു ദി​വ​സം മു​ന്പു കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വി​നെ ക​രി​ങ്കു​റ്റി ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​നു സ​മീ​പം സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​ത്ത​റ പാ​ല​പ്പൊ​യി​ൽ കോ​ള​നി​യി​ലെ ച​പ്പി​യു​ടെ മ​ക​ൻ ബാ​ബു​വാ​ണ്(40)​മ​രി​ച്ച​ത്.

ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു അ​യ​ച്ചു. അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ക​മു​കി​ൽ​നി​ന്നു വീ​ണാ​ണ് മ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.