നെ​ൽ കൃ​ഷി​ക്ക് വി​ത്തെ​റി​ഞ്ഞ് അ​ധ്യാ​പ​ക​ർ
Friday, August 14, 2020 11:03 PM IST
മാ​ന​ന്ത​വാ​ടി: സു​ഭി​ക്ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്ക​മി​ട്ട് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി. പു​തു​ശേ​രി​ക്ക​ട​വി​ലെ കോ​ന്പി ആ​വൂ​ട്ടി​യു​ടെ ഒ​രേ​ക്ക​ർ വ​യ​ലി​ലാ​ണ് ഉ​മ നെ​ൽ​വി​ത്ത് ഉ​പ​യോ​ഗി​ച്ച് കൃ​ഷി ആ​രം​ഭി​ച്ച​ത്. ഉ​പ​ജി​ല്ല​യി​ലെ 14 ബ്രാ​ഞ്ചു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി​ക്കും തു​ട​ക്ക​മാ​യി. വാ​ർ​ഡ് മെം​ബ​ർ സി​ന്ധു പു​റ​ത്തൂ​ട്ട് വി​ത്തി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. രാ​ഘ​വ​ൻ, കെ. ​മു​ഹ​മ്മ​ദ​ലി, കെ. ​അ​നൂ​പ് കു​മാ​ർ, എ​ൻ.​ജെ. ജോ​ണ്‍, എ.​എം. ബെ​ന്നി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.