ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വ്യാ​പാ​രി മ​രി​ച്ചു
Thursday, September 17, 2020 10:24 PM IST
ക​ൽ​പ്പ​റ്റ: ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. എ​ട​പ്പെ​ട്ടി ഗ്രേ​യ്സ് ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ൽ​സ് ഉ​ട​മ എ​ട​പ്പെ​ട്ടി കു​റ്റി​ക്കാ​ട്ടി​ൽ ഷാ​ജി​യാ​ണ്(48) മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ഓ​ടെ എ​ട​പ്പെ​ട്ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷാ​ജി​യെ ബൈ​ക്ക് ഇ​ടി​ച്ച​ത്. ഭാ​ര്യ: ബീ​ന. മ​ക​ൾ: ഷി​മോ​ണ. മ​രു​മ​ക​ൻ: കെ.​എം. മ​നു.