പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല: ക​ര​ടു​വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു സ​ർ​വ​ക​ക്ഷി യോ​ഗം
Friday, September 18, 2020 11:19 PM IST
ചെ​റു​കാ​ട്ടൂ​ർ: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ചെ​റു​കാ​ട്ടൂ​ർ പ​ള്ളി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ദി​ഷ്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ജ​ന​ജീ​വി​തം പ്ര​യാ​സ​ക​ര​മാ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ട്. വി​ഷ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​നം ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന​തു ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ ചി​ത​റി​ക്കാ​നാ​ണെ​ന്നു വി​ല​യി​രു​ത്തി. ചെ​റു​കാ​ട്ടൂ​ർ പ​ള​ളി വി​കാ​രി ഫാ.​ജോ​സ് കൊ​ച്ച​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ർ​ട്ടി​ൻ കു​ഴി​മു​ള്ളി​ൽ,ലി​സി പ​ത്രോ​സ്, ക​മ​ല വി​ജ​യ​ൻ, കു​ര്യാ​ക്കോ​സ് മു​ള്ള​ൻ​മ​ട, ജോ​ർ​ജ് ഉൗ​രാ​ശേ​രി, ബേ​ബി ക​ല്ല​ക്കാ​ട്, ആ​ന്‍റ​ണി വെ​ള​ളാ​ക്കു​ഴി, സ​ണ്ണി ചെ​റു​കാ​ട്ട്, ഷാ​ജി വ​ട​യാ​റ്റു​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഷ​ൻ ഡി​പ്പോ​സി​റ്റ്
വി​ത​ര​ണം

മാ​ന​ന്ത​വാ​ടി:​മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ 2019-20 അ​ധ്യ​യ​ന​വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് വി​ത​ര​ണം ആ​രം​ഭിച്ചു.