പാ​ര​ന്പ​ര്യ നെ​ൽ​ കർ​ഷ​ക​രു​ടെ ഡാ​റ്റാബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്നു
Friday, September 18, 2020 11:20 PM IST
ക​ൽ​പ്പ​റ്റ:​ബ്ര​ഹ്മ​ഗി​രി നെ​ൽ​ക്ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ല​യി​ലെ പാ​ര​ന്പ​ര്യ നെ​ൽ​ക്കൃ​ഷി​ക്കാ​രു​ടെ ഡാ​റ്റ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്നു.​പാ​ര​ന്പ​ര്യ വി​ത്തി​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തി നെ​ൽ​വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക​യു​മാ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ര​ന്പ​ര്യ നെ​ൽ​വി​ത്തി​ന​ങ്ങ​ൾ ശേ​ഖ​രി​ക്കും. പ്ര​ദ​ർ​ശ​ന കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ക്കും. ഡാ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് ബ്ര​ഹ്മ​ഗി​രി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ (www.malabar meat.org)​ ഓ​ണ്‍​ലൈ​നാ​യും ക​ൽ​പ്പ​റ്റ,പാ​തി​രി​പ്പാ​ലം ഓ​ഫീ​സു​ക​ൾ വ​ഴി നേ​രി​ട്ടും ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇ​ന്നു​കൂ​ടി
ക​ൽ​പ്പ​റ്റ:​ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യു​ന്ന പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റ് ജൂ​ലൈ​യി​ൽ റേ​ഷ​ൻ വാ​ങ്ങി​യ ക​ട​ക​ളി​ൽ​നി​ന്നു ഇ​ന്നു​കൂ​ടി കൈ​പ്പ​റ്റാ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ്ര​വേ​ശ​നം തു​ട​ങ്ങി
ക​ൽ​പ്പ​റ്റ: കെഎം​എം ഗ​വ.​ഐ​ടി​ഐ​യി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം തു​ട​ങ്ങി.​താ​ത്പ​ര്യ​മു​ള്ള​വ​ർ 24 ന​കം www.itdadmissions.kerala.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷി​ക്ക​ണം.​ഫോ​ണ്‍:04936 205519.