വി​വി​ധ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Monday, September 21, 2020 11:17 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ മു​ദ്ര​മൂ​ല ഡി​വി​ഷ​നി​ൽ വി​വി​ധ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മ്മാ​ണം ന​ട​ത്തി​യ മു​ദ്ദ്ര​മൂ​ല എ​സ്ടി വ​യോ​ജ​ന​കേ​ന്ദ്രം, ഒ​ണ്ട​യ​ങ്ങാ​ടി വ​ര​ടി​മൂ​ല റോ​ഡ് (10 ല​ക്ഷം), മേ​രി​മാ​ത - മു​ദ്ര​മൂ​ല റോ​ഡ് (10 ല​ക്ഷം), മു​ദ്ര​മൂ​ല പാ​ടു​കാ​ണ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് (16 ല​ക്ഷം), വ​യോ​ജ​ന​കേ​ന്ദ്രം ര​ണ്ടാം ഘ​ട്ടം (13 ല​ക്ഷം), തെ​ന​വ​യ​ൽ മു​ദ്ര​മൂ​ല കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി (1.5 ല​ക്ഷം) എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​ന​മാ​ണ് നി​ർ​വ​ഹി​ച്ച​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വി​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​ടി. ബി​ജു, ലി​ല്ലി കു​ര്യ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​എം. സ​ത്യ​ൻ, എ​ൽ​സ​മ്മ​തോ​മ​സ്, വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ ജ​സ്റ്റി​ൻ, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.