പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം: ബോ​ബി ചെ​മ്മ​ണൂ​ർ ന​ൽ​കി​യ സ്ഥ​ല​ത്തു 24 വീ​ടു​ക​ൾ നി​ർ​മി​ക്കും
Wednesday, September 23, 2020 11:16 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യാ​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നു ന​ഗ​ര പ​രി​ധി​യി​ൽ വ്യാ​പാ​രി ബോ​ബി ചെ​മ്മ​ണൂ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ 24 വീ​ടു​ക​ൾ നി​ർ​മി​ക്കു​മെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ. ബോ​ബി ചെ​മ്മ​ണ്ണൂ​ർ, എ​ഡി​എം യൂ​സ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം അ​ദ്ദേ​ഹം അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

ആ​റു കോ​ടി രൂ​പ വി​ല​വ​രു​ന്ന​താ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ ന​ൽ​കി​യ ഭൂ​മി. സ​ർ​ക്കാ​രി​നു കീ​ഴി​ലെ ഹൈ ​പ​വ​ർ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങും. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​മാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. പ്ര​വൃ​ത്തി മാ​ർ​ച്ചി​ന​കം പൂ​ർ​ത്തി​യാ​ക്കി വീ​ടു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ പു​ത്തു​മ​ല സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​ടു​ത്തേ​ക്കു ഓ​ടി​വ​ന്ന കു​ട്ടി​യു​ടെ ചി​ത്ര​മാ​ണ് പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നു ഭൂ​മി വി​ട്ടു​കൊ​ടു​ക്കാൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്നു ബോ​ബി ചെ​മ്മ​ണൂ​ർ പ​റ​ഞ്ഞു.