ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യും ആ​ക്ഷ​ൻ കൗ​ണ്‍​സി​ലും രൂ​പീ​ക​രി​ച്ചു
Wednesday, September 23, 2020 11:16 PM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ ക​ര​ട് വി​ജ്ഞാ​പ​നം പൂ​ർ​ണ​മാ​യും യു​ക്തി​ര​ഹി​ത​വും ജ​ന​വി​രു​ദ്ധ​വും ക​ർ​ഷ​ക​വി​രു​ദ്ധ​വു​മാ​ണെ​ന്ന് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ജ​ന​സം​ര​ക്ഷ​ണ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജ​ന സം​ര​ക്ഷ​ണ സ​മി​തി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജോ​സ് പ​ള്ള​ത്ത് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, കെ.​എ​ൽ. പൗ​ലോ​സ്, ഫാ. ​ജോ​സ് തേ​ക്ക​നാ​ടി​യി​ൽ, ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി, സൈ​ജു പു​ലി​കു​ത്തി​യി​ൽ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി​യി​ൽ, ഷി​നു ക​ച്ചി​റ​യി​ൽ, തോ​മ​സ് പാ​ഴൂ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ബ​ഫ​ർ സോ​ണ്‍ തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്നും ക​ടു​വാ സ​ങ്കേ​തം​ശി​പാ​ർ​ശ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്രീ​യ, മ​ത, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു. ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി (ര​ക്ഷാ​ധി​കാ​രി), പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ (ചെ​യ​ർ​പേ​ഴ്സ​ൻ), വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ (ക​ണ്‍​വീ​ന​ർ).