പരിസ്ഥിതിലോല മേഖല: യാ​ക്കോ​ബാ​യ സ​ഭ ഇ​ട​വ​ക​ക​ളി​ൽ 27നു ​പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും
Wednesday, September 23, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്കം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു യാ​ക്കോ​ബാ​യ സ​ഭ ഭ​ദ്രാ​സ​ന​ത്തി​നു കീ​ഴി​ലെ ഇ​ട​വ​ക​ക​ളി​ൽ 27നു ​പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. പോ​സ്റ്റ​ർ പ്ര​ചാ​ര​ണം, ഇ ​മെ​യി​ൽ സ​ന്ദേ​ശ​മ​യ​യ്ക്ക​ൽ, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ചു ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് ഇ​ട​വ​ക​ക​ൾ​ക്കു സ​ർ​ക്കു​ല​ർ അ​യ​ച്ചു. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നു എ​തി​രാ​യ സ​മ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നു ഭ​ദ്രാ​സ​ന​ത​ല​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഡോ. മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഫാ.​ഡോ. ജേ​ക്ക​ബ് മി​ഖാ​യേ​ൽ പു​ല്യാ​ട്ടേ​ൽ, ഫാ.​ജോ​ർ​ജ് ക​വും​ങ്ങും​പ​ള്ളി, ഫാ.​ബാ​ബു നീ​റ്റും​ങ്ക​ര, ഫാ.​പി.​സി. പൗ​ലോ​സ്, ഫാ.​ഡോ.​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്. ഇ​ട​വ​ക​ക​ളി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​നു മാ​നേ​ജിം​ഗ് ക​മ്മി​റ്റി,സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ, യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ നേ​തൃ​ത്വം ന​ൽ​കും.