ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്ന്
Wednesday, September 23, 2020 11:20 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക ബി​ല്ലി​ൽ ക​ർ​ഷ​ക ദ്രോ​ഹ​പ​ര​മാ​യ​വ ഒ​ഴി​വാ​ക്കു​ക​യും ആ​ശ​ങ്ക​യ​ക​റ്റു​വാ​നു​ത​കും വി​ധം വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് സെ​ന്‍റ​ർ ഫോ​ർ പോ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്പാ​ദ​ന ചെ​ല​വി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലു​ള്ള താ​ങ്ങു​വി​ല​യും കാ​ർ​ഷി​കോ​ൽ​പ്പാ​ദ​ന വി​പ​ണ​ന സ​മി​തി​യും ഉ​റ​പ്പു പ​റ​യു​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ക്കു​ക​ൾ പൂ​ർ​ണ്ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കൃ​ഷി ഒ​രു സം​സ്ഥാ​ന വി​ഷ​യ​മാ​യി എ​ന്നി​ട്ടും ഈ ​ബി​ൽ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല.

ഭ​ക്ഷ്യ​മേ​ഖ​ല പൂ​ർ​ണ്ണ​മാ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലാ​വു​ന്ന​ത് കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്. കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ആ​ധി​പ​ത്യം ഈ ​മേ​ഖ​ല​യെ ആ​ക​മാ​നം വ​രു​തി​യി​ലാ​ക്കി​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് കാ​ലാ​ന്ത​ര​ത്തി​ൽ ര​ക്ഷ​യി​ല്ലാ​താ​കും. ഇ​വി​ടെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള​ട​ക്കം പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ ഇ​ട​പ​ടെ​ലു​ക​ളും ഉ​ണ്ടാ​യി​ട്ടു​ള്ള​ത് ഗു​ണ​ക​ര​വു​മാ​യി​ട്ടു​ണ്ട്. കൃ​ഷി രീ​തി​യി​ൽ കൂ​ടു​ത​ൽ ന​വീ​ന​മാ​യ പ​രി​ഷ്ക്കാ​ര​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന വ​ർ​ദ്ധ​ന​വു​ണ്ടാ​കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​കാ​നി​ട​യി​ല്ല. ലോ​ക​വ്യാ​പാ​ര ക​രാ​റി​ന്‍റെ തു​ട​ക്ക​ത്തി​ലും ഈ​മാ​തി​രി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടി​ക്ക​ടി ക​ർ​ഷ​ക​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

രാ​ജ​ൻ പൂ​താ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ജെ. ദേ​വ​സ്യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മാ​ധ്യ​മം ബ്യൂ​റോ ചീ​ഫ് വി. ​മു​ഹ​മ്മ​ദാ​ലി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​രി​ച്ച് കെ. ​ശ​ശാ​ങ്ക​ൻ, എ​ൻ.​ഒ. ദേ​വ​സ്യ, ടി.​എ​സ്. ജോ​ർ​ജ്, എം.​ഡി. ജോ​സ്, കെ. ​സ​ലീം, സി. ​ബാ​ല​കൃ​ഷ്ണ​ൻ, ടോം​ജോ​സ്, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.