ഡി​ജി​റ്റ​ൽ ക​ള​റിം​ഗ് മ​ത്സ​രം
Sunday, September 27, 2020 11:19 PM IST
ക​ൽ​പ്പ​റ്റ:​കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ബാ​ല​ജ​ന​വേ​ദി ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ഡി​ജി​റ്റ​ൽ ക​ള​റിം​ഗ് മ​ത്സ​രം ന​ട​ത്തു​ന്നു.​താ​ത്പ​ര്യ​മു​ള്ള​വ​ർ 9400625489 എ​ന്ന ന​ന്പ​രി​ലേ​ക്കു വാ​ട്സ് ആ​പ്പ് ന​ന്പ​ർ,പേ​ര്,വി​ലാ​സം,പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ പേ​ര്,ക്ലാ​സ് എ​ന്നി​വി​വ​ര​ങ്ങ​ൾ 30നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് മെ​സേ​ജ് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ത്തി​നു ഇ​തേ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.

കോ​വി​ഡ്: ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്

ക​ൽ​പ്പ​റ്റ:​കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ അ​ങ്ങാ​ടി​ക​ൾ അ​പ്പാ​ടെ അ​ട​ച്ചി​ടു​ന്ന​തു വ്യാ​പാ​രി​ക​ളു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​ക്കു​മെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.​പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ പൊ​രു​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി ഗ​ഫൂ​ർ സാ​ഗ​ർ,സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത ഉ​ണ്ണി, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ഷ് ബി. ​നാ​യ​ർ, ട്ര​ഷ​റ​ർ അ​സ്ലം ബാ​വ ക​ന്പ​ള​ക്കാ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു മ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.