പീ​ഡ​ന​ശ്ര​മം: മ​ർ​മ ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ
Sunday, September 27, 2020 11:20 PM IST
മാ​ന​ന്ത​വാ​ടി:​പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ര​ന്പ​ര്യ മ​ർ​മ ചി​കി​ത്സാ​കേ​ന്ദ്രം ഉ​ട​മ അ​റ​സ്റ്റി​ൽ.​ടൗ​ണി​ൽ ചി​കി​ത്സാ​ല​യം ന​ട​ത്തു​ന്ന നാ​രോം വീ​ട്ടി​ൽ ബ​ഷീ​ർ കു​രി​ക്ക​ളി​നെ​യാ​ണ്(60)​പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു അ​റ​സ്റ്റു ചെ​യ്ത​ത്.​ന​ടു​വേ​ദ​ന​യ്ക്കു ചി​കി​ത്സ തേ​ടി​യ പെ​ണ്‍​കു​ട്ടി​യെ ഉ​ഴി​ച്ചി​ലി​ന്‍റെ മ​റ​വി​ൽ ബ​ഷീ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം:
പ്ര​തി റി​മാ​ൻ​ഡി​ൽ

മ​ക്കി​യാ​ട്:​മൂ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ.​കു​ഞ്ഞോം ച​ളി​ക്കാ​ട് ആ​ന്പാ​ട​ൻ സു​ലൈ​മാ​നെ​യാ​ണ്(60)​തൊ​ണ്ട​ർ​നാ​ട് എ​സ്ഐ എ.​യു. ജ​യ​പ്ര​കാ​ശും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.