ഭൂ​മി വാ​ങ്ങ​ലി​ൽ അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി
Tuesday, September 29, 2020 11:57 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ഭൂ​ര​ഹി​ത​രാ​യ ആ​ളു​ക​ൾ​ക്ക് ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ര​ട​ക്കം ഭൂ​ര​ഹി​ത​രാ​യ ആ​ളു​ക​ൾ​ക്ക് ഭൂ​മി​യും വീ​ടും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി വാ​ങ്ങു​ന്ന​തി​ലാ​ണ് അ​ഴി​മ​തി.
ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട് വാ​ങ്ങു​ന്നു​വെ​ന്ന വ്യാ​ജേ​നെ ചി​ല ഇ​ട​നി​ല​ക്കാ​ർ ഇ​ട​പെ​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ഇ​ഒ​യി​ൽ നി​ന്നും കൈ​വ​ശ​മാ​ക്കി ഭൂ​മി​യു​ടെ യ​ഥ​ർ​ത്ഥ ന​ട​പ്പു​വി​ല കാ​ണി​ക്കാ​തെ നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി​ല​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം രൂ​പ​യ്ക്ക് വി​ൽ​ക്കു​ന്ന ആ​ളു​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി ഗു​ണ​ഭോ​ക്ത​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ്. വ​ഴി​യും വെ​ള്ള​വും വൈ​ദ്യു​തി​യു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി ഭൂ​മി​ക​ൾ ഇ​തി​ലും കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​കു​മെ​ന്നി​രി​ക്കെ വാ​ല്യു​വേ​ഷ​ൻ കാ​ണി​ക്കേ​ണ്ട എ​ന്ന നി​ബ​ന്ധ​ന മ​റ​യ​ക്കി ലൈ​ഫ്മി​ഷ​ന്‍റെ പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.ലൈ​ഫ്മി​ഷ​ന്‍റെ പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭാ​രാ​വാ​ഹി​ക​ളാ​യ ജോ​സ് നെ​ല്ലേ​ടം, മ​നോ​ജ് ക​ടു​പ്പി​ൽ എ​ന്നി​വ​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.