തൊ​ഴു​ത്ത് നി​ർ​മി​ക്കു​ന്ന​തി​നു സ​ഹാ​യ​ധ​നം ന​ൽ​കി
Thursday, October 1, 2020 12:11 AM IST
മാ​ന​ന്ത​വാ​ടി: ന​ബാ​ർ​ഡ് ക​ഐ​ഫ്ഡ​ബ്ല്യു സോ​യി​ൽ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി തൊ​ണ്ട​ർ​നാ​ട് പ്ര​ഞ്ചാ​യ​ത്തി​ലെ മ​ട്ടി​ല​യം, പോ​ർ​ലോം നീ​ർ​ത്ത​ട​ത്തി​ലെ 26 കു​ടും​ബ​ങ്ങ​ൾ​ക്ക് തൊ​ഴു​ത്തു നി​ർ​മി​ക്കു​ന്ന​തി​ന് സ​ഹാ​യ​ധ​നം ന​ൽ​കി. ഓ​രോ കു​ടും​ബ​ത്തി​നും 18,375 രൂ​പ​യാ​ണ് ന​ബാ​ർ​ഡ് അ​നു​വ​ദി​ച്ച​ത്. ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ സ്വ​ന്തം വി​ഹി​ത​വും ചേ​ർ​ത്താ​ണ് തൊ​ഴു​ത്തു നി​ർ​മി​ക്കു​ന്ന​ത്.

നീ​ർ​ത്ത​ട​ത്തി​ലെ 42 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളു​ടെ​യും മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗം ക്ഷീ​ര​വൃ​ത്തി​യാ​ണ്. ഇ​തി​ന​കം ആ​റു കു​ടും​ബ​ങ്ങ​ൾ തൊ​ഴു​ത്തു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​യും വി​ല്ലേ​ജ് നീ​ർ​ത്ത​ട ക​മ്മി​റ്റി​യു​മാ​ണ് തൊ​ഴു​ത്തു​നി​ർ​മാ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.