90 കഴിഞ്ഞിട്ടും മണ്ണിലിറങ്ങിയാൽ ഇപ്പോഴും ഉശിരുള്ള ചെറുപ്പം
Monday, October 19, 2020 11:53 PM IST
പു​ൽ​പ്പ​ള്ളി: മ​ണ്ണി​ൽ പൊ​ന്നു​വി​ളി​യി​ക്കു​ന്ന തൊ​ണ്ണൂ​റ് ക​ഴി​ഞ്ഞ വൃ​ദ്ധ​ദ​ന്പ​തി​മാ​ർ വേ​റി​ട്ട കാ​ഴ്ച​യാ​വു​ക​യാ​ണ്. പു​ൽ​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല​യി​ലെ മാ​ത്യു-​മേ​രി ദ​ന്പ​തി​ക​ളാ​ണ് ജീ​വി​ത​സാ​യ​ന്ത​ന​ത്തി​ലും, ചെ​റു​പ്പ​ത്തി​ന്‍റെ ഉ​ശി​രോ​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി പ​ണി​യെ​ടു​ക്കു​ന്ന​ത്. സു​ര​ഭി​ക്ക​വ​ല നി​ര​പ്പു​തൊ​ട്ടി​യി​ൽ മാ​ത്യു​വി​ന് വ​യ​സ് 90 ക​ഴി​ഞ്ഞു. ഭാ​ര്യ മേ​രി​ക്കാ​വ​ട്ടെ 88 ആ​യി. പ​ക്ഷേ, ഒ​രു​നി​മി​ഷം പോ​ലും വെ​റു​തെ​യി​രി​ക്കാ​ൻ ഇ​രു​വ​രും ത​യ്യാ​റ​ല്ല. വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കാ​ണ് മാ​ത്യു​വി​ന്‍റെ ഓ​ർ​മ​ക​ൾ. 1969-ലാ​ണ് കോ​ട്ട​യ​ത്തെ ക​ടു​ത്തു​രു​ത്തി​യി​ൽ നി​ന്നും മാ​ത്യു വ​യ​നാ​ട്ടി​ലെ കു​ടി​യേ​റ്റ​മേ​ഖ​ല​യാ​യ പു​ൽ​പ്പ​ള്ളി​യി​ലെ​ത്തു​ന്ന​ത്.

കോ​ട്ട​യ​ത്തെ ഭൂ​മി വി​റ്റു​കി​ട്ടി​യ പൈ​സ കൊ​ണ്ട് പു​ൽ​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല​യി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി. ഒ​രേ​ക്ക​റി​ന് അ​ന്ന് 400 രൂ​പ​യാ​യി​രു​ന്നു ന​ൽ​കി​യ​തെ​ന്ന് മാ​ത്യു ഓ​ർ​ത്തെ​ടു​ക്കു​ന്നു. വ​യ​നാ​ട്ടി​ലെ​ത്തി​യ ഘ​ട്ട​ത്തി​ൽ ആ​ദ്യ​മെ​ല്ലാം ജീ​വി​ത​മാ​ർ​ഗം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യ​ലാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്തെ നി​ര​വ​ധി നെ​ൽ​കൃ​ഷി​യോ​ർ​മ​ക​ൾ മാ​ത്യു​വി​നൊ​പ്പം മേ​രി​ക്കു​മു​ണ്ട്. സ്വ​ന്തം കൃ​ഷി​യും മ​ണ്ണി​നോ​ടി​ണ​ങ്ങി ജീ​വി​ച്ച പ​തി​റ്റാ​ണ്ടു​ക​ൾ ത​ന്നെ​യാ​ണ് ഇ​ന്നും സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​നു​ള്ള ആ​ർ​ജ​വം ന​ൽ​കു​ന്ന​തെ​ന്നാ​ണ് ഇ​രു​വ​രു​ടേ​യും പ​ക്ഷം.

ഭ​ക്ഷ​ണ​മെ​ല്ലാ​മു​ണ്ടാ​ക്കി വെ​ച്ച് മ​ണ്ണി​ലേ​ക്കി​റ​ങ്ങും. ക​പ്പ, ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ് വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം ന​ട്ട് പ​രി​പാ​ലി​ക്കും. നേ​ര​ത്തെ പ​ശു​വി​നെ വ​ള​ർ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട​തി​നെ വി​റ്റു. കോ​വി​ഡ് കാ​ല​ത്ത് നി​ല​നി​ൽ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ഇ​പ്പോ​ൾ ഇ​രു​വ​രും പു​റ​ത്തേ​ക്ക് തീ​രെ ഇ​റ​ങ്ങാ​റി​ല്ല. വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​ലോ​സ​ര​പ്പെ​ടു​ത്ത​ലു​ക​ളും നേ​രി​യ വി​ഷ​മ​ത​ക​ളു​മെ​ല്ലാം അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും മ​ണ്ണി​നെ പ്ര​ണ​യി​ച്ച് അ​തെ​ല്ലാം മ​റി​ക​ട​ക്കു​ക​യാ​ണ് വേ​റി​ട്ട കാ​ഴ്ച​യാ​യ ഈ ​വൃ​ദ്ധ​ദ​ന്പ​തി​ക​ൾ.