ബാ​ണാ​സു​ര​സാ​ഗറിൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, October 21, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ബാ​ണാ​സു​ര​സാ​ഗ​ർ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ കെ. ​ഹാ​രി​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത്.
വി​നോ​ദ​സ​ഞ്ചാ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച ആ​ദ്യ​ദി​വ​സം​ത​ന്നെ നൂ​റു​കണ​ക്കി​നു സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ൽ പ​ല​രും മു​ഖാ​വ​ര​ണം അ​ണി​യാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും കൂ​ട്ടാ​ക്കി​യി​ല്ല.​സ​ന്ദ​ർ​ശ​ക​രി​ൽ കു​ട്ടി​ക​ളും 60 വ​യ​സ് ക​ഴി​ഞ്ഞ​വ​രും ഉ​ണ്ട്.​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ ദി​വ​സ​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്ന വാ​ർ​ഡി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു യു​വ​തി മ​രി​ച്ച​ത്. കേ​ന്ദ്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും മ​റ്റും ഗു​ണം ചെ​യ്യു​മെ​ങ്കി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​തു വി​പ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും ഹാ​രി​സ് പ​റ​ഞ്ഞു.