മ​രം​മു​റി​ക്കാ​നു​ള്ള അ​നു​മ​തി അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢനീ​ക്കം: പി.​കെ. ബാ​ബു
Sunday, October 25, 2020 10:56 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് മൂ​ല​മു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​പെ​ട്ടു​ഴ​ലു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യ, മ​രം​മു​റി​ക്കാ​നു​ള്ള അ​നു​മ​തി അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം എ​ൽ​എ പ​ട്ട​യ​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ​തും കി​ളി​ർ​ത്തു​വ​ന്ന​തു​മാ​യ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ പ​ട്ട​യാ​വ​കാ​ശി​ക​ൾ​ക്ക് മു​റി​ച്ചെ​ടു​ക്കാം. ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ക്കാ​ൻ ചി​ല രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ഒ​രു പ​റ്റം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പ​ട്ട​യ​ക്കാ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്നും അ​വ്യ​ക്ത​ത​യു​ള്ള​തി​നാ​ൽ മ​രം മു​റി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വ​നം, റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​വ്യ​ക്ത​ത നീ​ക്കാ​ൻ എ​ല്ലാ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും സ്പ​ഷ്ടീ​ക​ര​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 11ന് ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​വ്യ​ക്ത​ത നീ​ക്കി​ക്കൊ​ണ്ട് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി.
ഈ ​ഉ​ത്ത​ര​വും റ​വ​ന്യൂ അ​ധി​കൃ​ത​ർ മാ​നി​ക്കു​ന്നി​ല്ല. ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രേ ക​ർ​ഷ​ക​രി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും പി.​കെ. ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.