കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ നി​യോ​ഗി​ച്ച താത്കാലിക വാ​ച്ച​ർ​മാ​ർ​ക്കു പ​ത്തു മാ​സ​മാ​യി ശ​ന്പ​ള​മി​ല്ല
Monday, October 26, 2020 11:19 PM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ഗൂ​ഡ​ല്ലൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ നി​യ​മി​ച്ച താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​ർ​ക്കു പ​ത്തു മാ​സ​മാ​യി ശ​ന്പ​ള​മി​ല്ല. ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ജോ​ലി ചെ​യ്തി​ട്ടും തു​ച്ഛ​മാ​യ ശ​ന്പ​ളം കി​ട്ടാ​ത്ത​തി​ൽ നി​രാ​ശ​രാ​ണ് വാ​ച്ച​ർ​മാ​ർ. 6,850 രൂ​പ​യാ​ണ് താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​ർ​ക്കു മാ​സ വേ​ത​നം.
ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ചു സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു വ​നം ഡി​വി​ഷ​ൻ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് വാ​ച്ച​ർ​മാ​രു​ടെ തീ​രു​മാ​നം.

യു​വ​തി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന
പ​രാ​തി​യി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്

ക​ൽ​പ്പ​റ്റ: ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​നും ല​ഹ​രി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം മേ​ധാ​വി​യു​മാ​യ ഡോ.​ജോ​സ്റ്റി​ൻ ഫ്രാ​ൻ​സി​സി​നെ​തി​രെ കേ​സെ​ടു​ത്തു. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​നി​യു​ടെ(18) പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം ഡോ​ക്ട​ർ ന​ട​ത്തു​ന്ന ക്ലി​നി​ക്കി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ത്തി​യ​പ്പോൾ മോ​ശ​മാ​യി പെ​രു​മാ​റി​യെന്നാ​ണ് മൊ​ഴി.