ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സ​ജീ​വ​മാ​യി മു​ന്ന​ണി​ക​ൾ
Tuesday, October 27, 2020 11:04 PM IST
പു​ൽ​പ്പ​ള്ളി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ന്തി​മ രൂ​പ​മാ​യി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ത്ഥി​ക​ളെ തീ​രു​മാ​നി​ക്കാ​നു​ള്ള ക​മ്മി​റ്റി​ക​ൾ നാ​ടൊ​ട്ടു​ക്കും സ​ജീ​വ​മാ​യി. സം​വ​ര​ണ വാ​ർ​ഡു​ക​ൾ തീ​രു​മാ​നി​ച്ച​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ അ​ന്തി​മ​മാ​യി തീ​രു​മാ​നി​ച്ചു​റ​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് മു​ന്ന​ണി​ക​ൾ.
സം​വ​ര​ണ വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് ക്ഷാ​മ​മു​ണ്ടെ​ങ്കി​ൽ ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ൽ വ​ൻ​നി​ര​യാ​ണ്. മു​ൻ​നി​ര നേ​താ​ക്ക​ളി​ൽ പ​ല​രു​ടെ​യും പ്ര​ദേ​ശ​ങ്ങ​ൾ സം​വ​ര​ണ​മാ​യ​തോ​ടെ അ​വ​ർ സു​ര​ക്ഷി​ത വാ​ർ​ഡു​ക​ൾ നോ​ട്ട​മി​ട്ടി​രി​ക്കു​ന്നു. അ​വി​ടെ പ്രാ​ദേ​ശി​ക വാ​ദ​വും വി​ക​സ​ന മു​ര​ടി​പ്പു​മെ​ല്ലാം പ​റ​ഞ്ഞ് ത​ദ്ദേ​ശീ​യ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ട​ക്കു​ന്നു. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലാ​ണ് മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ ബാ​ഹു​ല്യ​മേ​റെ​യു​ള്ള​ത്. വാ​ർ​ഡ് ത​ല​ത്തി​ൽ യോ​ഗ്യ​നാ​യ ഒ​രാ​ളെ ക​ണ്ടെ​ത്തി തീ​രു​മാ​ന​മ​റി​യി​ക്കാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം.
എ​ന്നാ​ൽ ചി​ല വാ​ർ​ഡു​ക​ളി​ൽ മൂ​ന്നും നാ​ലും പേ​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​താ​ണു തീ​രു​മാ​ന​ത്തി​ന് താ​മ​സം. ഇ​ട​ത്, ബി​ജെ​പി മു​ന്ന​ണ​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ഏ​താ​ണ്ട് തീ​രു​മാ​നി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​തേ സ​മ​യം യു​വാ​ക്ക​ൾ​ക്ക് അ​ർ​ഹ​മാ​യ സ്ഥാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു​ണ്ട്. ര​ണ്ടും മൂ​ന്നും ത​വ​ണ മ​ത്സ​രി​ച്ച​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്നാ​ണ​വ​രു​ടെ ആ​വ​ശ്യം.