പ​ഴം-​പ​ച്ച​ക്ക​റി​ക​ൾ​ക്കു ത​റ​വി​ല: ജി​ല്ല​യി​ൽ നേ​ന്ത്ര​ക്കു​ല സം​ഭ​ര​ണം തു​ട​ങ്ങി
Tuesday, October 27, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: ത​റ​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്നു പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സം​ഭ​രി​ക്കു​ന്ന​തി​നു കൃ​ഷി,സ​ഹ​ക​ര​ണ,ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.​ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൃ​ഷി​ക്കാ​രി​ൽ​നി​ന്നു വാ​ങ്ങി​യ നേ​ന്ത്ര​ക്കു​ല​ക​ൾ ക​യ​റ്റി​യ ആ​ദ്യ​വാ​ഹ​നം ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സം​ഭ​ര​കേ​ന്ദ്ര​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ടു.​
പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ് പ​രി​സ​ര​ത്തു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ബി ടി. ​നീ​ണ്ടി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ(​മാ​ർ​ക്ക​റ്റിം​ഗ്)​വി.​പി. സു​ധീ​ശ​ൻ,സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര,ഹോ​ർ​ട്ടി​കോ​ർ​പ്പ് റീ​ജി​ണ​ൽ മാ​നേ​ജ​ർ ഷാ​ജി,കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫി​ലി​പ്പ് വ​ർ​ഗീ​സ്,എ.​എ​സ്. ജ​സി​മോ​ൾ,ഹോ​ർ​ട്ടി​കോ​ർ​പ്പ് ജി​ല്ലാ മാ​നേ​ജ​ർ സി​ബി,കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.