നി​യ​മ പ​ഠ​നം: ദേ​ശീ​യ യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യ​വു​മാ​യി രാ​ധി​ക
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: കോ​മ​ണ്‍ ലോ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി. നൂ​ൽ​പ്പു​ഴ ക​ല്ലൂ​ർ​കു​ന്ന് കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ കെ.​കെ. രാ​ധി​ക​യാ​ണ് പ​രീ​ക്ഷ​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 1,022-ാം റാ​ങ്ക് നേ​ടി​യ​ത്. പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള ആ​ദ്യ​ത്തെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യാ​ണ് രാ​ധി​ക. ക​രി​യ​ൻ-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​ടി​ഡി​പി പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് രാ​ധി​ക പ​രീ​ക്ഷ എ​ഴു​തി​യ​ത്. രാ​ധി​ക​യ്ക്ക് മി​ക​ച്ച സ്ഥാ​പ​ന​ത്തി​ൽ എ​ൽ​എ​ൽ​ബി കോ​ഴ്സി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നു പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. രാ​ധി​ക​യെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ഭി​ന​ന്ദി​ച്ചു.