വി​ശ്ര​മ​ജീ​വി​ത​ത്തി​നി​ട​യി​ലും പ​രി​ശീ​ല​ക വേ​ഷ​മ​ഴി​ക്കാ​തെ ഡി​വ​ൻ​സ് മാ​ഷ്
Wednesday, October 28, 2020 11:39 PM IST
പു​ൽ​പ്പ​ള്ളി: വി​ശ്ര​മ​ജീ​വി​ത​ത്തി​നി​ട​യി​ലും നീ​ന്ത​ൽ പ​രി​ശീ​ല​ക വേ​ഷ​മ​ഴി​ക്കാ​തെ പു​ൽ​പ്പ​ള്ളി താ​ണി​ത്തെ​രു​വ് പു​ല്ലാ​നി​ക്കാ​വി​ൽ ഡീ​വ​ൻ​സ് മാ​ഷ്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം നി​ല​വി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​ന്നി​ല്ലെ​ങ്കി​ലും രോ​ഗ​ഭീ​തി​യൊ​ഴി​വാ​യി അ​നു​മ​തി ല​ഭി​ച്ചാ​ൽ സ്വി​മ്മിം​ഗ് പൂ​ളി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങാ​നാ​ണ് പ്രാ​യം അ​റു​പ​ത് ക​ഴി​ഞ്ഞെ​ങ്കി​ലും മാ​ഷി​ന്‍റെ തീ​രു​മാ​നം.

കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് വ​യ​നാ​ട്ടി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മെ​ത്തി വി​ദ്യാ​ർ​ത്ഥി​ക​ളെ നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ച ച​രി​ത്ര​വും ഡീ​വ​ൻ​സ് മാ​ഷി​ന് സ്വ​ന്ത​മാ​ണ്. ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി പ​രി​ശീ​ല​ന ക്യാ​ന്പു​ക​ള​ട​ക്കം ന​ട​ത്തി ഡീ​വ​ൻ​മാ​ഷ് കു​ട്ടി​ക​ളെ നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ച് വ​രി​ക​യാ​ണ്. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, ക​ബ​നി​ഗി​രി, പൂ​താ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​ന​ക്യാ​ന്പു​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ആ​ദ്യ​മെ​ല്ലാം നീ​ന്ത​ൽ പ​രി​ശീ​ല​ന​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​രു​ടെ​യെ​ണ്ണം കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് നി​ര​വ​ധി പേ​രാ​ണ് കൂ​ട്ട​ത്തോ​ടെ ഈ ​മേ​ഖ​ല​യി​ലേ​ക്കെ​ത്തി​യ​തെ​ന്ന് ഡീ​വ​ൻ​സ് പ​റ​യു​ന്നു.

പ​രി​ക്കു​ക​ൾ​ക്ക് ഏ​റ്റ​വും സാ​ധ്യ​ത കു​റ​വു​ള്ള മ​ത്സ​ര​യി​ന​മാ​യ നീ​ന്ത​ൽ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഉ​പാ​ധി കൂ​ടി​യാ​ണെ​ന്ന് ഡീ​വ​ൻ​സ് മാ​ഷ് പ​റ​യു​ന്നു. വ​യ​നാ​ട്ടി​ലെ മി​ക്ക സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​യും ഡീ​വ​ൻ​സ് മാ​ഷ് പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ, ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ എ​ച്ച്എ​സ്എ​സ്, പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് സ്കൂ​ൾ, പു​ൽ​പ്പ​ള്ളി ക​ബ​നി​ഗി​രി സ്കൂ​ൾ, മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ്മേ​രീ​സ് സ്കൂ​ൾ, പെ​രി​ക്ക​ല്ലൂ​ർ ഗ​വ. സ്കൂ​ൾ, കാ​പ്പി​സെ​റ്റ് സ്കൂ​ൾ, വാ​കേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ഡീ​വ​ൻ​സ് മാ​ഷ് നീ​ന്ത​ൽ പ​രി​ശീ​പ്പി​ച്ച സ്കൂ​ളു​ക​ൾ. പു​ൽ​പ്പ​ള്ളി വേ​ലി​യ​ന്പം ദേ​വി​വി​ലാ​സം സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി 31 വ​ർ​ഷ​ത്തെ സ​ർ​വീ​സി​ന് ശേ​ഷ​വും കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും ഡീ​വ​ൻ​സ് പി​ന്നോ​ട്ടു​പോ​കാ​ൻ ത​യാ​റാ​യി​ല്ല.
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി അ​ഞ്ഞൂ​റോ​ളം സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ച​തും ഡീ​വ​ൻ​സ് മാ​ഷാ​യി​രു​ന്നു. പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ്, ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ, വാ​കേ​രി ഗ​വ. സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ​യാ​ണ് മാ​ഷ് നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ ചെ​ക്ക്ഡാ​മു​ക​ളി​ലും ക​ബ​നി ന​ദി​യി​ലു​മെ​ല്ലാ​മാ​യാ​യി​രു​ന്നു നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. കോ​ച്ചിം​ഗ് ക്യാ​ന്പു​ക​ളാ​ണ് ഡീ​വ​ൻ​സ് മാ​ഷി​ന്‍റെ പ​രി​ശീ​ല​ന​ത്തെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്.