സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​രം:​ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, October 30, 2020 1:24 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളി​ലും 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തി​നെ ചി​ല​ർ എ​തി​ർ​ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​താ​സ​മി​തി അ​ടി​യ​ന്ത​ര​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ നി​യ​മം സം​സ്ഥാ​ന​ത്തു ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ത​ട​സം നി​ൽ​ക്കു​ന്ന​വ​രു​ടെ ഇ​ര​ട്ട​ത്താ​പ്പ് വ്യ​ക്ത​മാ​ണ്. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ ക​ണ​ക്കു​പ​റ​ഞ്ഞ് 80 ശ​ത​മാ​ന​വും വ​രു​തി​യി​ലാ​ക്കി​യ​വ​ർ സാ​ന്പ​ത്തി​ക സം​വ​ര​ണ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. ദ​ശാ​ബ്ദ​ങ്ങ​ൾ നീ​ണ്ട ശ്ര​മ​ഫ​ല​മാ​യാ​ണ് സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ല​ഭി​ച്ച​ത്.
സ​ർ​ക്കാ​രു​ക​ൾ സാ​മൂ​ഹി​ക​നീ​തി ന​ട​പ്പി​ലാ​ക്കി​യ​തി​നെ സം​ഘ​ടി​ത സ​മു​ദാ​യ ശ​ക്തി​ക​ൾ എ​തി​ർ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. നി​ല​വി​ൽ സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ​ക്കു ഒ​രു കു​റ​വും വ​രു​ത്താ​തെ​യാ​ണ് സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​തേ​ത​ര​ത്വ​ത്തെ​ക്കു​റി​ച്ച് ക​വ​ല​പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ർ ഈ ​നാ​ട് എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നും ഉ​ൾ​ക്കൊ​ള്ളേ​ണ്ട​താ​ണെ​ന്നും ഓ​ർ​ക്ക​ണം.
ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും ചി​ല സ​മു​ദാ​യ​ങ്ങ​ളെ വോ​ട്ടു​ബാ​ങ്കാ​യി ക​രു​തി അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്രം വ​ഴ​ങ്ങി മു​ന്നോ​ട്ടു പോ​കു​ന്ന​തു സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നു സ​മി​തി വി​ല​യി​രു​ത്തി. ഡ​യ​റ​ക​ർ ഫാ.​ആ​ന്‍റോ മ​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി നി​ര​പ്പേ​ൽ, ജോ​ർ​ജു​കു​ട്ടി വി​ല​ങ്ങ​പ്പാ​റ, സൈ​മ​ണ്‍ ആ​ന​പ്പാ​റ, അ​ഡ്വ.​ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.