കെ.​എ​ൻ. ര​മേ​ശ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം: മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി
Friday, October 30, 2020 1:24 AM IST
മീ​ന​ങ്ങാ​ടി: കോ​ണ്‍​ഗ്ര​സി​നെ​തി​രെ കെ.​എ​ൻ. ര​മേ​ശ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ​സ്തു​ത​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​വേ​ലി. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ​കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മാ​റ്റി നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
അ​തി​ന് ശേ​ഷം ഒ​രു സ്ഥാ​ന​വും പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യി​ട്ടി​ല്ല. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ​ത​ല തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ബ്ലോ​ക്ക്ത​ല​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​യി​രു​ന്നു ന​ട​പ​ടി. ഇ​ക്കാ​ല​യ​ള​വി​ൽ മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല ന​ൽ​കി​യ​ത് പാ​ർ​ട്ടി ത​നി​ക്കാ​യി​രു​ന്നു.
വ​ള​രെ അ​ടു​ക്കും ചി​ട്ട​യോ​ടെ​യു​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​വു​മാ​യി മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​ദ്ദേ​ഹം നേ​ര​ത്തെ സി​പി​എ​മ്മി​ൽ​പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​യി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ പു​റ​ത്താ​ക്കി​യ​താ​യി​രു​ന്നു​വെ​ന്നും ജോ​സ​ഫ് പെ​രു​വേ​ലി പ​റ​ഞ്ഞു.