കൽപ്പറ്റ: തദ്ദേശ തെരഞ്ഞടുപ്പിൽ വയനാട്ടിൽ 1,936 സ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്തിൽ 55-ഉം കൽപ്പറ്റ, മാനന്തവാടി, ബത്തേരി മുനിസിപ്പാലിറ്റികളിൽ 367-ഉം ബത്തേരി, പനമരം, മാനന്തവാടി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളിൽ 205-ഉം 23 ഗ്രാമപ്പഞ്ചായത്തുകളിലായി 1,309-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ജില്ലാ പഞ്ചായത്തിലേക്കു ലഭിച്ചതിൽ 28 പത്രികകൾ പിൻവലിച്ചു.
മറ്റു തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരം(പിൻവലിച്ചവർ, മത്സരരംഗത്തുള്ളവർ എന്ന ക്രമത്തിൽ). കൽപ്പറ്റ നഗരസഭ-16-99. മാനന്തവാടി നഗരസഭ-26-162, ബത്തേരി നഗരസഭ-90-106. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്-38-56, ബത്തേരി ബ്ലോക്ക് പഞ്ചായത്ത്-27-61, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്-28-44, പനമരം ബ്ലോക്ക് പഞ്ചായത്ത്-20-44.
വെള്ളമുണ്ട പഞ്ചായത്ത്-49-71, തിരുനെല്ലി-33-52, തൊണ്ടർനാട്-33-48, എടവക-38-59, തവിഞ്ഞാൽ-93-72, നൂൽപ്പുഴ-42-52, നെൻമേനി-52-71, അന്പലവയൽ-49-63, മീനങ്ങാടി-36-53, വെങ്ങപ്പള്ളി-27-42, വൈത്തിരി-21-41, പൊഴുതന-26-42, തരിയോട്-27-36, മേപ്പാടി-80-70, മൂപ്പൈനാട്-19-52, കോട്ടത്തറ-38-42, മുട്ടിൽ-43-59, പടിഞ്ഞാറത്തറ-39-50, പനമരം-101-81, കണിയാന്പറ്റ-54-61, പൂതാടി-49-68, പുൽപ്പള്ളി-31-67, മുള്ളൻകൊല്ലി-36-57.