നാ​ട​ൻ​പാ​ട്ടുപാ​ടി​യും ചെ​ണ്ട​കൊ​ട്ടി​യും വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച് സ്ഥാ​നാ​ർ​ഥി
Tuesday, November 24, 2020 11:14 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ലെ എ​സ്‌​സി സം​വ​ര​ണ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ച​ന്ദ്ര​ബാ​ബു വാ​ർ​ഡി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​തി​നു ഒ​പ്പം നാ​ട​ൻ​പാ​ട്ട് പാ​ടി​യും ചെ​ണ്ട​കൊ​ട്ടി​യും വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച് പ്ര​ചാ​ര​ണം വേ​റി​ട്ട​താ​ക്കു​ന്നു. വീ​ടു​ക​ളി​ൽ വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ചു എ​ത്തു​ന്പോ​ൾ വീ​ട്ടു​കാ​ർ​ക്കാ​യി ഒ​രു നാ​ട​ൻ​പാ​ട്ട് പാ​ടി​യ ശേ​ഷ​മാ​ണ് വീ​ടു​ക​ളി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​ത്.

നാ​ട​ൻ പാ​ട്ടി​ലും ചെ​ണ്ട​മേ​ള​ത്തി​ലും ക​ഴി​വു തെ​ളി​യി​ച്ച ച​ന്ദ്ര​ബാ​ബു സു​ര​ഭി​ക്ക​വ​ല കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട്ട​റി​വ് വാ​മൊ​ഴി പാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. ഗോ​ത്ര​ക​ലാ​കാ​ര​ൻ​മാ​ര​ട​ക്കം 18 പേ​ര​ട​ങ്ങി​യ സം​ഘം ജി​ല്ല​യി​ൽ ഗാ​ന​മേ​ള ന​ട​ത്താ​ത്ത സ്ഥ​ല​മി​ല്ല. കാ​ലം കാ​തോ​ർ​ത്ത നാ​ട​ൻ​പാ​ട്ടു​ക​ളു​മാ​യി 10 വ​ർ​ഷ​മാ​യി ഇ​വ​ർ ജി​ല്ല​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. 1991 ൽ ​ചെ​ണ്ട​മേ​ളം അ​ഭ്യ​സി​ച്ച് അ​ന്നു മു​ത​ൽ ആ ​മേ​ഖ​ല​യി​ലും ക​ഴി​വ് തെ​ളി​യി​ക്കു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ച​ന്ദ്ര​ബാ​ബു ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.