തോ​ണി​ച്ചാ​ൽ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്,ജോ​സ​ഫ് ഗ്രൂ​പ്പു​ക​ൾ നേ​ർ​ക്കു​നേ​ർ
Tuesday, November 24, 2020 11:14 PM IST
മാ​ന​ന്ത​വാ​ടി:​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തോ​ണി​ച്ചാ​ൽ വ​നി​താ ഡി​വി​ഷ​നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജേ​ക്ക​ബ്,ജോ​സ​ഫ് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ അ​ങ്കം.​ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ലെ മേ​ബി​ൾ ജോ​യാ​ണ് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി.​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ അ​ഡ്വ.​എ​ൽ​ബി മാ​ത്യു​വാ​ണ് സ്വ​ന്ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്ത്.
​അ​ഡ്വ.​എ​ൽ​ബി​യെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു ഒ​ഴി​വാ​ക്കാ​ൻ യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ചെ​യ്തി​ല്ല.​തോ​ണി​ച്ചാ​ൽ ഡി​വി​ഷ​ൻ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്.​എ​ന്നാ​ൽ യു​ഡി​എ​ഫ് ഇ​ക്കു​റി ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​നാ​ണ് സീ​റ്റ് ന​ൽ​കി​യ​ത്.​ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡി​വി​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തെ​ന്നു ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​സ് ത​ല​ച്ചി​റ പ​റ​ഞ്ഞു.
സി​പി​എ​മ്മി​ലെ ഇ​ന്ദി​ര പ്രേ​മ​ച​ന്ദ്ര​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും ഒ​രു സീ​റ്റു​പോ​ലും യു​ഡി​എ​ഫ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യി​ട്ടി​ല്ല.

ഏ​ക ഭാ​ഷാ ന്യൂ​ന​പ​ക്ഷ വാ​ർ​ഡ് ത​വി​ഞ്ഞാ​ൽ
പ​ഞ്ചാ​യ​ത്തി​ൽ
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഏ​ക ഭാ​ഷാ ന്യൂ​ന​പ​ക്ഷ വാ​ർ​ഡു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡാ​യ കൈ​ത​ക്കൊ​ല്ലി​യി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്. ഇ​വി​ടെ 22 ശ​ത​മാ​നം പേ​ർ ത​മി​ഴ് ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ വാ​ർ​ഡി​ലെ ബാ​ല​റ്റ് പേ​പ്പ​റി​ലും ബാ​ല​റ്റ് ലേ​ബ​ലി​ലും മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴി​ലും വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും.
1964 ൽ ​ഇ​ന്ത്യ - ശ്രീ​ല​ങ്ക ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ​ത്തി​യ ആ​റ് ല​ക്ഷം അ​ഭ​യാ​ർ​ത്ഥി​ക​ളി​ൽ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് കൈ​ത​ക്കൊ​ല്ലി വാ​ർ​ഡി​ലെ ക​ന്പ​മ​ല​യി​ലു​ള്ള​ത്. ക​ന്പ​മ​ല​യി​ലെ വ​ന​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ തേ​യി​ല തോ​ട്ട​ത്തി​ലാ​ണ് ത​മി​ഴ് വം​ശ​ജ​രാ​യ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ത്ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്. വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ൾ കാ​ര​ണം ജി​ല്ല​യി​ലെ​ത്തി​യ ഇ​വ​ർ തോ​ട്ടം തൊ​ഴി​ൽ ചെ​യ്താ​ണ് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​ത്.