പ്ര​വ​ർ​ത്ത​ക​രെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സി​ലു​ണ്ടെ​ന്ന്
Tuesday, November 24, 2020 11:14 PM IST
ക​ൽ​പ്പ​റ്റ: പ്ര​വ​ർ​ത്ത​ക​രെ ത​മ്മി​ല​ടി​പ്പി​ച്ചു നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ത​ക്കം​പാ​ർ​ക്കു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ഘ​ട​ക​ത്തി​ലു​ണ്ടെ​ന്നു ഡി​സി​സി മു​ൻ സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​ൽ ഡി​വി​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ന​ൽ​കി​യ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തി​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഗോ​കു​ൽ​ദാ​സി​ന്‍റെ വി​മ​ർ​ശ​നം.
പ്ര​വ​ർ​ത്ത​ക​രെ ത​മ്മി​ല​ടി​പ്പി​ച്ചു രാ​ഷ്ടീ​യ​നേ​ട്ടം കൊ​യ്യാ​ൻ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ചി​ല​ർ ശ്ര​മി​ച്ചു. ഇ​തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​തി​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി പ​ത്രി​ക ന​ൽ​കി​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല,പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ കെ.​സി. റോ​സ​ക്കു​ട്ടി, പി.​ടി. തോ​മ​സ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, പി.​വി. ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ സ്നേ​ഹ​ത്തോ​ടെ​യു​ള്ള ശാ​സ​ന​യും കൗ​മാ​ര​കാ​ലം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്തു​പോ​കു​ന്ന​തി​ലു​ള്ള വി​മു​ഖ​ത​യു​മാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു പ്രേ​ര​ണ​യാ​യ​ത്.
ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​ൽ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഷം​സാ​ദ് മ​ര​യ്ക്കാ​ൻ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​നു ജ​യി​ക്കും.
പ്ര​വ​ർ​ത്ത​ക​രെ കൂ​ടെ നി​ർ​ത്തി​യും അ​വ​രു​ടെ വി​ശ്വാ​സം ആ​ർ​ജി​ച്ചും മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു പാ​ർ​ട്ടി ജി​ല്ലാ ഘ​ട​ക​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സം​സ്ഥാ​ന നേ​തൃ​ത്വം മു​ന്പാ​കെ വ​യ്ക്കു​മെ​ന്നും ഗോു​കു​ൽ​ദാ​സ് പ​റ​ഞ്ഞു.