ചോ​ര​ക്കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി
Thursday, November 26, 2020 11:02 PM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ ഉ​പ്പ​ട്ടി പു​ഞ്ച​വ​ഴ​ലി​ൽ ചോ​ര​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പ​തി​നേ​ഴു​കാ​രി ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 21ന് ​പെ​ണ്‍​കു​ട്ടി പെ​ണ്‍​കു​ഞ്ഞി​ന് ജ·ം ​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കു​ഞ്ഞ് പ്ര​സ​വ​ത്തോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കാ​തെ യു​വ​തി​യു​ടെ വീ​ടി​ന് സ​മീ​പം സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ മ​ഹേ​ശ്വ​രി, ദേ​വാ​ല ഡി​വൈ​എ​സ്പി അ​മീ​ർ അ​ഹ്മ​ദ്, സി​ഐ തി​രു​ജ്ഞാ​ന സ​ന്പ​ന്തം, എ​സ്ഐ കൃ​ഷ്ണ​ൻ, വി​ഒ യു​വ​രാ​ജ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​കൃ​ഷ്ണ​രാ​ജ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി തി​രു​ശെ​ൽ​വം (23)യെ ​ദേ​വാ​ല പോ​ലീ​സ് പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.