കാ​ട്ടാ​ന ആ​ക്ര​മ​ണം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി അ​ത്‌ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Friday, November 27, 2020 11:03 PM IST
കാ​ട്ടി​ക്കു​ളം: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബേ​ഗൂ​ർ കോ​ള​നി​യി​ലെ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ സി​ന്ധു​വി​നെ​യാ​ണ് ഭാ​ഗ്യം തു​ണ​ച്ച​ത്. ആ​ന സ്കൂ​ട്ട​ർ കു​ത്തി​മ​റി​ച്ചെ​ങ്കി​ലും സി​ന്ധു നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ബേ​ഗൂ​ർ ചേ​ന്പു​കൊ​ല്ലി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം.
തോ​ൽ​പ്പെ​ട്ടി ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​റി​ലെ യാ​ത്ര​ക്കാ​ർ കാ​ട്ടാ​ന​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​ന്ധു അ​തു​വ​ഴി​യെ​ത്തി​യ​ത്.