കോ​വി​ഡ് ജാ​ഗ്ര​ത കൈ​വി​ടാ​ൻ സ​മ​യ​മാ​യി​ല്ലെന്ന്
Saturday, November 28, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​വാ​ണ് എ​ന്ന ധാ​ര​ണ വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ചെ​റി​യ ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ലെ ജ​ന​സം​ഖ്യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ക​ണ​ക്കു​ക​ൾ ആ​ശ്വ​സി​ക്കാ​ൻ വ​ക​യു​ള്ള​ത​ല്ലെ​ന്നും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ കൂ​ടു​ത​ൽ ത​ന്നെ ആ​ണ് ജി​ല്ല​യി​ലും കാ​ണു​ന്ന​ത്. പ​ല​പ്പോ​ഴും സം​സ്ഥാ​ന ശ​രാ​ശ​രി​ക്ക് മു​ക​ളി​ൽ ആ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​വി​ഡ് പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ക്കാ​ൻ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ഉ​റ​പ്പ് വ​രു​ത്താ​ൻ അ​ധി​കൃ​ത​രും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.