ബാ​വ​ലി​യി​ൽ ക​ടു​വ പ​ശു​വി​നെ കൊ​ന്നു
Monday, November 30, 2020 11:13 PM IST
മാ​ന​ന്ത​വാ​ടി:​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്നു​ള്ള ബാ​വ​ലി​യി​ൽ ക​ടു​വ പ​ശു​വി​നെ കൊ​ന്നു.​മീ​ൻ​കൊ​ല്ലി ജാ​നു​വി​ന്‍റെ ഒ​ന്ന​ര വ​യ​ശു​ള്ള പ​ശു​വി​നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വ​നാ​തി​ർ​ത്തി​യി​ൽ മേ​യു​ന്ന​തി​നി​ടെ ക​ടു​വ പി​ടി​ച്ച​ത്. ​പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ച്ച​യി​ട്ട​പ്പോ​ൾ ക​ടു​വ വ​ന​ത്തി​ൽ മ​റ​ഞ്ഞു.​വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി.​തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വാ​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​വ​ലി​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം.

പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് അ​പേ​ക്ഷി​ക്കാം

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ഏ​ത് വ​ര​ണാ​ധി​കാ​രി​ക്കും അ​പേ​ക്ഷ ന​ൽ​കാം. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ വ​ര​ണാ​ധി​കാ​രി ര​ജി​സ്റ്റ​റി​ൽ ചേ​ർ​ത്ത് ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് വ​ര​ണാ​ധി​കാ​രി​ക്ക് അ​യ​യ്ക്കും.