മ​ന്ത്രി​മാ​രു​ടെ അ​ദാ​ല​ത്ത്; ഇ​ന്നു മു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാം
Friday, January 22, 2021 1:38 AM IST
ക​ണ്ണൂ​ർ: ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി അ​വ​യ്ക്ക് സ​ത്വ​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ല്‍ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ദാ​ല​ത്തു​ക​ള്‍​ക്ക് മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​കെ. ശൈ​ല​ജ , ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഇ​രി​ട്ടി താ​ലൂ​ക്ക്, ര​ണ്ടി​ന് ക​ണ്ണൂ​ര്‍, ത​ല​ശേ​രി താ​ലൂ​ക്കു​ക​ള്‍, നാ​ലി​ന് ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ദാ​ല​ത്തു​ക​ളാ​ണ് ന​ട​ക്കു​ക. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കേ​ണ്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും നി​വേ​ദ​ന​ങ്ങ​ളും അ​താ​ത് താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് ഇ​ന്നു മു​ത​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന ദി​വ​സം വ​രെ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കാം.